എ.ഐ.സി.സി തെരഞ്ഞെടുപ്പ്; ശശി തരൂരിനെ കയ്യൊഴിഞ്ഞ് കേരളത്തിലെ ഐ.എൻ.ടി.യു.സി
എ.ഐ.സി.സി പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ കേരളത്തിലെ ഐ.എൻ.ടി.യു.സിയും ശശി തരൂരിനെ കയ്യൊഴിഞ്ഞു. മല്ലികാർജുൻ ഖാർഗെയ്ക്കാണ് പിന്തുണ നൽകുന്നതെന്നും എ.ഐ.സി.സി പ്രസിഡൻ്റാവനുള്ള കാര്യപ്രാപ്തിയും പാരമ്പര്യവും പ്രവർത്തിപരിചയവുമുള്ളത് അദ്ദേഹത്തിനാണെന്നും ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡൻ്റ് ആർ ചന്ദ്രശേഖരൻ വ്യക്തമാക്കി.
കോൺഗ്രസിനെ എല്ലാതലത്തിലും ചലിപ്പിച്ചെടുക്കാൻ പക്വതയുള്ളയാളാണ് പ്രസിഡൻ്റാവേണ്ടത്. ഇന്ത്യയിലെ എല്ലാ തൊഴിലാളികളും ഖാർഗെയ്ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുമെന്നും ആർ. ചന്ദ്രശേഖരൻ അഭിപ്രായപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് കെ.പി.സി.സിയിൽ നിന്ന് ഒരു നിർദ്ദേശവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.