എൽ.പി.ജി വിതരണത്തിന് പുതിയ സംവിധാനം ഏർപ്പെടുത്താനൊരുങ്ങി എണ്ണ കമ്പനികൾ
എൽ.പി.ജി വിതരണത്തിന് പുതിയ സംവിധാനം ഏർപ്പെടുത്താനൊരുങ്ങി എണ്ണ കമ്പനികൾ.അടുത്ത മാസം മുതൽ വീടുകളിൽ എൽ.പി.ജി വിതരണം നടത്തുമ്പോൾ ഒ.ടി.പി കൂടി നൽകണം. സിലിണ്ടറിന്റെ കള്ളക്കടത്ത് തടയുന്നതിനും യഥാർഥ ഉപഭോക്താകൾക്ക് അത് ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താനുമാണ് പുതിയ നടപടി.
ആദ്യഘട്ടമായി രാജ്യത്തെ 100 നഗരങ്ങളിലാവും പദ്ധതി നടപ്പാക്കുക. ജയ്പൂരിൽ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കുന്നത് തുടങ്ങിയിട്ടുണ്ട്. എൽ.പി.ജി ബുക്ക് ചെയ്യുമ്പോൾ ഉപഭോക്താവിന് ഒരു ഒ.ടി.പി നമ്പർ ലഭിക്കും. ഗ്യാസ് വിതരണം ചെയ്യുന്ന സമയത്ത് ഇത് നൽകണം.പുതിയ സംവിധാനം നിലവിൽ വരുന്നതിന് മുമ്പ് ഉപഭോക്താക്കൾ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യണമെന്നും എണ്ണകമ്പനികൾ നിർദേശിച്ചിട്ടുണ്ട്.