Friday, April 18, 2025
National

‘സനാതന ധർമ്മത്തെയും ഭാരതത്തെയും നശിപ്പിക്കുക എന്നതാണ് ഇന്ത്യ സഖ്യത്തിന്റെ ലക്ഷ്യം’: നിർമല സീതാരാമൻ

ഡിഎംകെയും പ്രതിപക്ഷ സഖ്യമായ ഇന്ത്യയും ഹിന്ദുക്കൾക്കും ‘സനാതന ധർമ്മ’ത്തിനും എതിരാണെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. ഭാരതത്തെയും സനാതന ധർമ്മത്തെയും നശിപ്പിക്കാൻ ശ്രമിക്കുന്ന ശക്തികളെ കോൺഗ്രസ് പിന്തുണയ്‌ക്കുകയാണെന്ന് മന്ത്രി പറഞ്ഞു.

ഉദയനിധി സ്റ്റാലിന്റെ പരാമർശം ഭരണഘടനയെ പരിഹസിക്കുന്നതാണ്. കഴിഞ്ഞ 70 വർഷമായി ഇവർ ഇത് തന്നെയാണ് ചെയ്യുന്നത്. തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് ഇത് കൃത്യമായി അറിയാം ഭാഷാതടസം കാരണം രാജ്യം മുഴുവൻ ഇത് എത്തയില്ല. എന്നാൽ സമൂഹമാദ്ധ്യമങ്ങളുടെ വരവോടെ ഇവരുടെ കള്ളക്കളി പൊളിഞ്ഞു. ഡിഎംകെയുടെ രാജ്യവിരുദ്ധ പരാമർശങ്ങൾ എല്ലാവർക്കും മനസിലായെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.

ഇന്ത്യ സഖ്യം ഭാരതീയർക്കും സനാതന ധർമ്മത്തിനും എതിരാണ്. ഉന്മൂലനം ചെയ്യണമെന്ന് അവർ പറഞ്ഞു കഴിഞ്ഞു. സനാതന ധർമ്മത്തിനെതിരായ പ്രതിഷേധമല്ലെന്നും ഉന്മൂലനം ചെയ്യാനുള്ള പ്രതിഷേധമാണെന്നും ഉദയനിധി പറഞ്ഞിട്ടുണ്ട്. ഇന്ത്യ സഖ്യത്തിലെ ഒരു ഘടകകക്ഷിയും ഉദയനിധിയുടെ പ്രസ്താവനകളെ അപലപിച്ചിട്ടില്ല. സനാതന ധർമ്മ വിരുദ്ധത ഡിഎംകെയുടെ പ്രഖ്യാപിത നയമാണ്. ഇത് നേരിട്ട് മനസ്സിലാക്കിയിട്ടുണ്ട്. നിർമല സീതാരമൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *