Thursday, January 9, 2025
National

കനത്ത മഴ; ഉത്തർപ്രദേശിൽ വീടിന്റെ മതിലിടിഞ്ഞ് വീണ് 9 പേർ മരിച്ചു

ഉത്തർപ്രദേശ് ലഖ്‌നൗവിൽ കനത്ത മഴയെ തുടർന്ന് വീടിന്റെ മതിലിടിഞ്ഞ് വീണ് 9 പേർ മരിച്ചു. ലഖ്‌നൗവിൽ ദിൽകുഷ് ഏരിയയിലെ സൈനിക കേന്ദ്രത്തിന്റെ മതിലാണ് തകർന്നുവീണത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി.
ആർമി എൻക്ലേവിന് പുറത്ത് കുടിലുകളിൽ താമസിച്ചിരുന്ന തൊഴിലാളികളാണ് മരിച്ചത്. മതിലിന്റെ അവശിഷ്ടങ്ങളിൽ നിന്ന് പൊലീസും രക്ഷാപ്രവർത്തകരും ചേർന്ന് ഒരാളെ രക്ഷപ്പെടുത്തി.കുറച്ച് ദിവസങ്ങളായി കനത്ത മഴയിൽ വലയുകയാണ് യുപി.

രണ്ട് ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. അതേസമയം ഉന്നാവിൽ വീടിന്റെ മേൽക്കൂര വീണ് രണ്ട് കുട്ടികൾ ഉൾപ്പടെ മൂന്ന് പേരും മരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *