രാജ്യത്ത് 12 വയസ്സ് മുതലുള്ള കുട്ടികളുടെ വാക്‌സിനേഷൻ ഇന്നാരംഭിക്കും; ബൂസ്റ്റർ ഡോസും ഇന്ന് മുതൽ
രാജ്യത്ത് 12-14 വയസ്സിനിടയിൽ പ്രായമുള്ള കുട്ടികളുടെ വാക്‌സിനേഷനും 60 വയസ്സിന് മുകളിലുള്ളവരുടെ ബൂസ്റ്റർ ഡോസും ഇന്ന് തുടങ്ങും. 2010 മാർച്ച് 15ന് മുമ്പ് ജനിച്ചവർക്കാണ് വാക്‌സിനേഷൻ. കോർബവാക്‌സ് വാക്‌സിനാണ് കുട്ടികളിൽ കുത്തിവെക്കുക
കൊവിൻ ആപ്പിൽ സ്വന്തം അക്കൗണ്ട് തുടങ്ങിയോ ബന്ധുക്കളുടെ അക്കൗൗണ്ട് വഴിയോ രജിസ്റ്റർ ചെയ്യാം. വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ നേരിട്ടെത്തിയും രജിസ്‌ട്രേഷൻ നടത്താം. നിലവിൽ 15നും അതിന് മുകളിൽ പ്രായമുള്ളവർക്കുമായിരുന്നു വാക്‌സിൻ നൽകിയിരുന്നത്.
മുതിർന്ന പൗരൻമാർക്ക് കരുതലെന്ന നിലയിലാണ് ബൂസ്റ്റർ ഡോസ് നൽകുന്നത്. നേരത്തെ മറ്റ് അസുഖങ്ങളുള്ളവർക്ക് മാത്രമായിരുന്നു ബൂസ്റ്റർ ഡോസ്. ഈ മാനദണ്ഡം നീക്കി 60 വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും ബൂസ്റ്റർ ഡോസ് നൽകാനാണ് തീരുമാനം.