24 മണിക്കൂറിനിടെ 2.71 ലക്ഷം പേർക്ക് കൂടി കൊവിഡ്; 314 മരണം
രാജ്യത്ത് തുടർച്ചയായ ദിവസവും കൊവിഡ് പ്രതിദിന കേസുകൾ രണ്ടര ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,71,202 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,71,22,164 ആയി ഉയർന്നു.
24 മണിക്കൂറിനിടെ 314 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്തെ ആകെ മരണസംഖ്യ 4,86,066 ആയി ഉയർന്നു. രോഗമുക്തി നിരക്ക് 94.51 ശതമാനമായി കുറഞ്ഞു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.28 ശതമാനമായി.
മഹാരാഷ്ട്രയിൽ മാത്രം ഇന്നലെ 42,462 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഡൽഹിയിൽ 20,718 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. അതേസമയം രാജ്യത്തെ ആകെ ഒമിക്രോൺ രോഗികളുടെ എണ്ണം 7743 ആയി ഉയർന്നു.