ബീഹാറിൽ തീരുമാനം: നിതീഷ് കുമാർ മുഖ്യമന്ത്രിയാകും; സത്യപ്രതിജ്ഞ നാളെ
ബിഹാറിൽ നിതീഷ് കുമാർ നാലാം തവണയും മുഖ്യമന്ത്രിയാകും. ഇന്ന് ചേർന്ന എൻഡിഎയുടെ പാർലമെന്ററി പാർട്ടി യോഗത്തിൽ നിതീഷിനെ നേതാവായി തെരഞ്ഞെടുത്തു. രാജ്‌നാഥ് സിംഗിന്റെ നേതൃത്വത്തിലാണ് പട്‌നയിൽ യോഗം ചേർന്നത്.
സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ച് നിതീഷ് ഉടൻ ഗവർണറെ കാണും. ഇതിന് ശേഷം ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. ഉപമുഖ്യമന്ത്രി സ്ഥാനത്ത് സുശീൽ മോദി തുടരും. സുപ്രധാന വകുപ്പുകൾ സംബന്ധിച്ച ചർച്ചകൾ നടന്നില്ലെന്നാണ്‌സൂചന
കടുത്ത ഭരണവിരുദ്ധ വികാരം അലയടിച്ചിട്ടും ബിജെപിയുടെ പ്രകടനമാണ് ബിഹാറിൽ എൻഡിഎക്ക് വീണ്ടും ഭരണം നേടിക്കൊടുത്തത്. ബിജെപി ചലിപ്പിക്കുന്ന സർക്കാരിൽ ഇനി നിതീഷിന്റെ ഭാവിയെന്താകുമെന്നത് കാത്തിരുന്ന് കാണണം.