Sunday, January 5, 2025
National

കർണാടകയിൽ ഇന്ധന വില കൂട്ടി

കർണാടകയിൽ ഇന്ധന വില കൂട്ടി സംസ്ഥാന സർക്കാർ. വിൽപന നികുതി വർധിപ്പിച്ചു. പെട്രോളിന് 3.9 ശതമാനവും ഡീസലിന് 4.1ശതമാനവും നികുതി വർധിപ്പിച്ചു. പുതിയ നികുതി വർധന അനുസരിച്ച് പെട്രോളിന് 3 രൂപയും. ഡീസലിന് 3.5 രൂപയും കൂടും.

രാജ്യാന്തരതലത്തിൽ ക്രൂഡ് ഓയിലിൻ്റെ വിലയെ ആശ്രയിച്ചിരിക്കും രാജ്യത്തെ ഇന്ധന വില. ക്രൂഡ് ഓയിൽ വിലയിലെ ഏറ്റക്കുറച്ചിലുകൾ ഇന്ത്യയിലെ ഇന്ധന വിലയിൽ മാറ്റത്തിന് കാരണമാകുന്നു. സർക്കാർ എണ്ണ വിപണന കമ്പനികൾ ഏറ്റവും പുതിയ പെട്രോൾ, ഡീസൽ വില എല്ലാ ദിവസവും രാവിലെ 6 മണിക്ക് രാജ്യത്ത് പ്രഖ്യാപിക്കുന്നു.

രാജ്യതലസ്ഥാനമായ ഡൽഹിയിലും മറ്റ് മെട്രോകളിലും ഇന്ന് പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ല. ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഓഫ് ഇന്ത്യ തുടങ്ങിയ കമ്പനികൾ പെട്രോൾ, ഡീസൽ വിലകൾ അവരുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും.

Leave a Reply

Your email address will not be published. Required fields are marked *