ബംഗാളിലെ കോൺഗ്രസ് സ്ഥാനാർഥി കൊവിഡ് ബാധിച്ച് മരിച്ചു
ബംഗാളിൽ കോൺഗ്രസിന്റെ നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാർഥി കൊവിഡ് ബാധിച്ച് മരിച്ചു. മുർഷിദാബാദ് ജില്ലയിലെ സംഷർഗഞ്ച് മണ്ഡലത്തിലെ സ്ഥാനാർഥിയായിരുന്ന റസൽ ഹക്കാണ് മരിച്ചത്. രണ്ട് ദിവസം മുമ്പാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്
ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ആരോഗ്യനില വഷളായതിനെ തുടർന്ന് കഴിഞ്ഞ ദിവസം ഹക്കിനെ കൊൽക്കത്തയിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.