ഹാത്രാസിൽ നാല് വയസ്സുകാരി ബലാത്സംഗത്തിന് ഇരയായി; പ്രതി പിടിയിൽ
ഉത്തർപ്രദേശിലെ ഹാത്രാസിൽ ഒരു പെൺകുട്ടി കൂടി ബലാത്സംഗത്തിന് ഇരയായി. ഹാത്രാസിലെ സാസ്‌നി ഗ്രാമത്തിലെ നാല് വയസ്സുകാരിയാണ് ബലാത്സംഗത്തിന് ഇരയായത്. സംഭവത്തിൽ പെൺകുട്ടിയുടെ ബന്ധു കൂടിയായ പ്രതിയെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു
ഹാത്രാസിലാണ് 19കാരി കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടത്. ഇത് രാജ്യവ്യാപകമായി പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെ രണ്ട് ബലാത്സംഗങ്ങൾ കൂടി ഹാത്രാസിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു