Sunday, January 5, 2025
National

‘ഹിന്ദി ഇന്ത്യയിലെ ഭാഷകളുടെ വൈവിധ്യത്തെ ഒന്നിപ്പിക്കുന്നു’: അമിത് ഷാ

ഹിന്ദി ഒരു ജനകീയ ഭാഷയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രാദേശിക ഭാഷകളെ ശക്തിപ്പെടുത്താൻ ഹിന്ദിക്ക് കഴിയും. തദ്ദേശീയമായ എല്ലാ ഭാഷകളും നമ്മുടെ പാരമ്പര്യത്തിന്റെ ഭാഗമാണെന്നും ‘ഹിന്ദി ദിവസ്’ ആശംസകൾ അറിയിക്കവേ അദ്ദേഹം പറഞ്ഞു.

രാജ്യത്തെ ഔദ്യോഗിക ഭാഷകൾക്ക് വേണ്ടി പാർലമെന്ററി കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും, ഇന്ത്യൻ ഭാഷകളെ ശക്തിപെടുത്താനായി ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക ഭാഷാ വകുപ്പ് നിരന്തരമായി പരിശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയിലെ എല്ലാ ഭാഷകളും ഉപഭാഷകളും നമ്മുടെ പൈതൃകത്തിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ ഭാഷകളുടെ വൈവിധ്യത്തെ ഒന്നിപ്പിക്കുന്ന പേര് ‘ഹിന്ദി’ എന്നാണ്. സ്വാതന്ത്ര്യസമരകാലം മുതൽ ഇന്നുവരെ, രാജ്യത്തെ ജനങ്ങളെ ഒന്നിപ്പിക്കാനും പല ഭാഷകളായി വിഭജിച്ചിരുന്ന രാജ്യത്ത് ഐക്യബോധം സ്ഥാപിക്കാനും ഹിന്ദി പ്രധാന പങ്കുവഹിച്ചു. ഹിന്ദിയുടെ പ്രാധാന്യം കണക്കിലെടുത്താണ് അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രു 1949 സെപ്തംബർ 14 ന് ഹിന്ദിയെ ഔദ്യോഗിക ഭാഷയായി അംഗീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *