Wednesday, January 8, 2025
National

ഇന്ത്യന്‍ ജനാധിപത്യത്തെ അപകീർത്തിപ്പെടുത്തി; രാഹുല്‍ ഗാന്ധിയുടെ ലണ്ടന്‍ പ്രസംഗത്തിനെതിരെ ഭരണപക്ഷം

രാഹുൽ ഗാന്ധിയുടെ ലണ്ടൻ പ്രസംഗ വിഷയം ഇന്നും ഭരണ പക്ഷം പാർലമെന്റിൽ ഉന്നയിക്കും. ലോകത്തിന് മുന്നിൽ ഇന്ത്യയെ അപകീർത്തിപ്പെടുത്താൻ രാഹുൽ ഗാന്ധി ശ്രമിച്ചെന്നാണ് ഭരണപക്ഷത്തിന്റെ ആക്ഷേപം. ഇക്കാര്യത്തിൽ മാപ്പ് പറയാൻ രാഹുൽ ഗാന്ധി തയ്യാറാകണമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഇന്നലെ ലോക്സഭയിൽ ആവശ്യപ്പെട്ടിരുന്നു.

കേംബ്രിഡ്ജ് സർവകലാശാലയിൽ നടത്തിയ പ്രസംഗത്തിൽ ഇന്ത്യയിൽ ജനാധിപത്യം ഭീഷണി നേരിടുകയാണ് എന്ന് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. രാഹുൽ ഗാന്ധിയുടെ പ്രസ്താവത്തെ സഭ ഒന്നടങ്കം അപലപിക്കണമെന്ന് കേന്ദ്രമന്ത്രി പീയൂഷ് ഗോയലും നിലപാട് സ്വീകരിച്ചു. തുടർന്നുണ്ടായ ബഹളത്തിൽ ഇന്നലെ പാർലമെന്റ് നടപടികൾ സ്തംഭിയ്ക്കുകയായിരുന്നു.

രാഹുൽ ഗാന്ധിയുടെ പ്രസംഗത്തെ സഭ അപലപിയ്ക്കണമെന്ന് ആവശ്യം ഇന്നും ബി.ജെ.പി അംഗങ്ങൾ ഉന്നയിക്കും. അദാനി വിഷയത്തിൽ നിന്നും ഒളിച്ചോടാൻ ഭരണപക്ഷം മനപ്പൂർവം ബഹളമുണ്ടാക്കി സഭാ നടപടികൾ തടസ്സപ്പെടുത്തുകയാണെന്ന് വിഷയത്തിലെ കോൺഗ്രസ് നിലപാട്. രാഹുൽ ഗാന്ധിയെ ഒറ്റപ്പെടുത്താനുള്ള എല്ലാ നീക്കവും ചെറുക്കുമെന്നും ജയ്റാം രമേഷ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *