ഉത്തരാഖണ്ഡ് പ്രളയം: ഇതുവരെ മരിച്ചത് 50 പേർ; ഇന്ന് 12 മൃതദേഹങ്ങൾ കണ്ടെത്തി
ഉത്തരാഖണ്ഡിൽ പ്രളയത്തിലും മഞ്ഞുമലയിടിച്ചിലിലും പെട്ട് മരിച്ചവരുടെ എണ്ണം 50 ആയി. ചെളിയിൽ പുതഞ്ഞുകിടന്ന മുപ്പതോളം പേരെ രക്ഷാപ്രവർത്തകർ പുറത്തെത്തിച്ചു. തിരിച്ചറിയപ്പെടാത്ത 26 മൃതദേഹങ്ങൾ സംസ്‌കരിച്ചതായി പോലീസ് അറിയിച്ചു. ഇന്ന് 12 മൃതദേഹങ്ങൾ കണ്ടെത്തി
തപോവൻ തുരങ്കത്തിൽ നിന്നും മൃതദേഹങ്ങൾ കണ്ടെത്തി. തുരങ്കത്തിൽ ഏഴ് ദിവസമായി തെരച്ചിൽ നടക്കുന്നുണ്ടെങ്കിലും ഇന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. 164 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. തുരങ്കത്തിനുള്ളിൽ വരും ദിവസങ്ങളിൽ കൂടുതൽ തെരച്ചിൽ നടത്തും