Tuesday, January 7, 2025
National

ആന്ധ്രയിൽ മീൻലോറി മറിഞ്ഞ് നാല് പേർ മരിച്ചു; പത്ത് പേർക്ക് പരുക്ക്

ആന്ധ്രാപ്രദേശിലെ പശ്ചിമ ഗോദാവരി ജില്ലയിലെ തഡെപള്ളിഗുഡമിൽ മീൻലോറി മറിഞ്ഞ് നാല് പേർ മരിച്ചു. പത്ത് പേർക്ക് അപകടത്തിൽ പരുക്കേറ്റു. നാരായണപുരത്തേക്ക് മീനുമായി പോകുകയായിരുന്ന ലോറിയാണ് ഇന്ന് രാവിലെ അപകടത്തിൽപ്പെട്ടത്. പതിനാല് പേരാണ് ലോറിയിലുണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *