Saturday, January 4, 2025
National

തമിഴ് വംശജരുടെ പ്രശ്‌നങ്ങൾ: ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യ

തമിഴ് വംശജരുടെ പ്രശ്‌നത്തിൽ ശ്രീലങ്കയ്‌ക്കെതിരെ നിലപാടെടുത്ത് ഇന്ത്യ. തമിഴ് വംശജരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ ആശാവഹമായ താൽപര്യം ശ്രീലങ്ക കാട്ടിയിട്ടില്ലെന്ന് ഇന്ത്യ പറഞ്ഞു. യുഎൻ മനുഷ്യാവകാശ കൗൺസിലിലാണ് നിലപാട് വ്യക്തമാക്കിയത്.

മുൻ പ്രസ്താവനകളോട് നീതിപുലർത്തുന്ന സമീപനം ശ്രീലങ്കയിൽ നിന്നും ഉണ്ടാകണമെന്നും ശ്രീലങ്കൻ ഭരണഘടനയുടെ പതിമൂന്നാം ഭേദഗതിയിലെ വാഗ്ദാനങ്ങൾ പൂർണാർത്ഥത്തിൽ യാഥാർത്ഥ്യമാക്കണമെന്നും ഇന്ത്യ വ്യക്തമാക്കി.

ശ്രീലങ്കൻ വിഷയത്തിൽ കൗൺസിലിൽ വോട്ടിംഗിന് മുൻപായാണ് ഇന്ത്യയുടെ പ്രികരണം വന്നിരിക്കുന്നത്. 2009 മുതൽ രണ്ട് തവണ ഇന്ത്യ ശ്രീലങ്കയിൽ യുഎൻ നിലപാടിന് അനുകൂലമായി വോട്ട് ചെയ്തിട്ടുണ്ട്. 2014 ലും 2021 ലും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നിരുന്നു.

ശ്രീലങ്കൻ ആഭ്യന്തര യുദ്ധം അവസാനിച്ച് 13 വർഷമായി യുദ്ധത്തിന്റെ ഭീകരത തൊട്ടറിഞ്ഞ ഇരകൾ നീതിക്കായി പോരാടുകയാണ്. തമിഴ് ആധിക്യമുള്ള വടക്ക് കിഴക്കൻ പ്രദേശത്ത് പട്ടാളഭരണം നടക്കുന്നതായി നിരവധി മനുഷ്യാവകാശ പ്രവർത്തകർ പരാതിപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *