കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ഇന്ന്: ഫലമറിയാം തത്സമയം
കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൻറെ വോട്ടെണ്ണൽ ഇന്ന്. സംസ്ഥാനത്താകെ 36 കൗണ്ടിംഗ് സെന്ററുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. രാവിലെ 8 മണിമുതൽ വോട്ടെണ്ണൽ ആരംഭിക്കും. അതേസമയം തൂക്കുസഭ പ്രവചിക്കപ്പെട്ടതോടെ അധികാരം പിടിക്കാൻ കോൺഗ്രസും ബിജെപിയും നീക്കമാരംഭിച്ചു. ജെഡിഎസ് ആകട്ടെ ആരുമായും സഖ്യത്തിന് തയ്യാറാണെന്ന നിലപാടിലാണ്.
വോട്ടെടുപ്പിന് ശേഷം പത്ത് എക്സിറ്റ് പോൾ ഫലങ്ങൾ വന്നതിൽ അഞ്ചും തൂക്ക് സഭയാണ് പ്രവചിക്കുന്നത്. നാലെണ്ണം കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നും ഒരു സർവേ ബിജെപിക്കും മുൻതൂക്കം നൽകുന്നു. അതേസമയം തൂക്ക് സഭയെങ്കിൽഭരണം പിടിക്കാൻ കരുക്കൾ നീക്കി കോൺഗ്രസും ബിജെപിയും രംഗത്തുണ്ട്.