രാജ്യത്ത് 24,882 പേർക്ക് കൂടി കൊവിഡ്; സജീവ രോഗികളുടെ എണ്ണം വീണ്ടും രണ്ട് ലക്ഷം കടന്നു
ഒരിടവേളക്ക് ശേഷം രാജ്യത്ത് കൊവിഡ് വ്യാപനത്തിൽ വലിയ വർധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 24,882 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടർച്ചയായ മൂന്നാം ദിവസമാണ് കൊവിഡ് പ്രതിദിന വർധനവ് ഇരുപതിനായിരം കടക്കുന്നത്.
ആകെ രോഗബാധിതരുടെ എണ്ണം 1,13,33,728 ആയി ഉയർന്നു. 140 പേരാണ് ഇന്നലെ കൊവിഡ് ബാധിതരായി മരിച്ചത്. രാജ്യത്തെ ആകെ കൊവിഡ് മരണം 1,58,446 ആയി
ഇതിനോടകം 1,09,73,260 പേർ രോഗമുക്തി നേടിയിട്ടുണ്ട്. നിലവിൽ 2,02,022 പേരാണ് ചികിത്സയിൽ കഴിയുന്നത്.