Saturday, December 28, 2024
National

‘ആരോപണം തെളിയിക്കണം, ഇല്ലെങ്കിൽ നടപടി’; പ്രിയങ്കയ്ക്ക് ബിജെപിയുടെ മുന്നറിയിപ്പ്

കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്ക് ബിജെപിയുടെ മുന്നറിയിപ്പ്. മധ്യപ്രദേശ് സർക്കാരിനെ വിമർശിക്കുന്ന സോഷ്യൽ മീഡിയ പോസ്റ്റ് പിൻവലിച്ചില്ലെങ്കിൽ നടപടിയെടുക്കുമെന്ന് സംസ്ഥാന നേതാക്കൾ മുന്നറിയിപ്പ് നൽകി. ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാർ സംസ്ഥാനത്ത് അഴിമതിയിൽ മുങ്ങിയിരിക്കുകയാണെന്നായിരുന്നു പ്രിയങ്കയുടെ പോസ്റ്റ്.

പ്രിയങ്ക ഗാന്ധിയുടെ ആരോപണം തെറ്റാണ്. തന്റെ ആരോപണത്തെ പിന്തുണയ്ക്കുന്ന തെളിവുകൾ കോൺഗ്രസ് നേതാവ് പുറത്തു വിടണം. അല്ലെങ്കിൽ പ്രിയങ്ക ഗാന്ധിക്കെതിരെ നടപടിയെടുക്കാതെ സംസ്ഥാന സർക്കാരിനും ബി.ജെ.പിക്കും മറ്റ് മാർഗങ്ങളില്ലെന്ന് എം.പി ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പറഞ്ഞു.

കോൺഗ്രസ് നേതാവിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സംസ്ഥാന ബിജെപി അധ്യക്ഷൻ വി.ഡി ശർമ്മയും മുന്നറിയിപ്പ് നൽകി. ആരോപണം ഉന്നയിക്കാൻ സോഷ്യൽ മീഡിയയിലൂടെ വ്യാജ രേഖകൾ പ്രചരിപ്പിച്ചുവെന്നാണ് ശർമ്മയുടെ ആരോപണം. ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാർ അഴിമതിക്കാരനാണെന്ന് തെളിയിക്കുമെന്ന് സംസ്ഥാന കോൺഗ്രസ് പ്രതികരിച്ചു.

50 ശതമാനം കമ്മീഷൻ നൽകിയാൽ മാത്രമേ പണം ലഭിക്കൂ എന്ന പരാതിയുമായി മധ്യപ്രദേശിൽ നിന്നുള്ള കോൺട്രാക്ടർമാരുടെ ഒരു യൂണിയൻ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്തെഴുതിയതായി പ്രിയങ്ക ഗാന്ധി ട്വിറ്ററിൽ അവകാശപ്പെട്ടു.

‘അഴിമതിയുടെ സ്വന്തം റെക്കോർഡ് തകർത്താണ് മധ്യപ്രദേശിൽ ബിജെപി മുന്നേറിയത്. കർണാടകയിലെ അഴിമതി നിറഞ്ഞ ബിജെപി സർക്കാർ 40% കമ്മീഷൻ പിരിച്ചെടുത്തിരുന്നു. കർണാടകയിലെ ജനങ്ങൾ 40% കമ്മീഷൻ സർക്കാരിനെ പുറത്താക്കി, ഇനി മധ്യപ്രദേശിലെ ജനങ്ങൾ 50% കമ്മീഷൻ സർക്കാരിനെ അധികാരത്തിൽ നിന്ന് പുറത്താക്കും’ – പ്രിയങ്ക കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *