അലിഗഢ് യൂനിവേഴ്സിറ്റിയിൽ കൊവിഡ് ബാധിച്ച് 44 പേർ മരിച്ചു
അലിഗഢ് മുസ്ലിം യൂനിവേഴ്സിറ്റിയിൽ കൊവിഡ് ബാധിച്ച് 44 പേർ മരിച്ചു. 19 പ്രൊഫസർമാരും 25 സ്റ്റാഫുകളുമാണ് മരിച്ചത്. അതേസമയം സർവകലാശാലയിലെ കൊവിഡ് മരണങ്ങളെ കുറിച്ച് അന്വേഷണം നടത്തുമെന്ന് വൈസ് ചാൻസലർ താരിഖ് മൻസൂർ പറഞ്ഞു
സർവകലാശാലയിലെ ശ്മശാനം നിറഞ്ഞു. വലിയ ദുരന്തമാണ് സംഭവിച്ചത്. വലിയ ഡോക്ടർമാരും സീനിയർ പ്രൊഫസർമാരും മരിച്ചു. ഡീൻ, ചെയർമാൻ, യുവാക്കൾ എന്നിവരടക്കമാണ് മരിച്ചതെന്ന് പ്രൊഫസർ ഡോ. ആർഷി ഖാൻ പറഞ്ഞു