Sunday, April 13, 2025
National

ആക്രമണത്തില്‍ പരിക്കേറ്റ മമത ബാനര്‍ജി ആശുപത്രിയില്‍; സംസ്ഥാന വ്യാപകമായി പ്രതിഷേധം

കൊല്‍ക്കത്ത: നന്ദിഗ്രാമിലെ പ്രചാരണത്തിനിടെ‌ അക്രമത്തില്‍ പരിക്കേറ്റ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ആശുപത്രിയില്‍. കാലിനു പരിക്കേറ്റ മമതയെ കൊല്‍ക്കത്തയിലെ എസ്‌എസ്‌കെഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എക്‌സ്‌റേ എടുത്ത ശേഷം തുടര്‍ ചികിത്സ നടത്തുമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ഗവര്‍ണര്‍ ആശുപത്രിയിലെത്തി മമതയുടെ വിവരങ്ങള്‍ ആരാഞ്ഞു. മുഖ്യമന്ത്രിയ്‌ക്കെതിരായ ആക്രമണത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങള്‍ ഉയരുകയാണ്.

റെയാപരയില്‍ ഒരു ക്ഷേത്രത്തിനു പുറത്തുവെച്ചാണ് സംഭവം. താന്‍ വാഹനത്തില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ നാല്‌അഞ്ച് പേര്‍ ചേര്‍ന്ന് തന്നെ തള്ളിയതായും കാറിന്റെ വാതില്‍ വലിച്ചടച്ചതായും മമത മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കാറിന്റെ വാതില്‍ തട്ടി കാലിന് പരിക്കേറ്റതായും അവര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *