‘ലോക നേതാക്കള്‍ക്ക് ഹിമാചലിലെ കരകൗശല വസ്തുക്കള്‍’; ജി 20 ഉച്ചകോടിയില്‍ സമ്മാനവുമായി മോദി
ലോക നേതാക്കള്‍ക്ക് ഹിമാചലിലെ പ്രശസ്തമായ കരകൗശല വസ്തുക്കള്‍ സമ്മാനിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്തോനേഷ്യയിലെ ബാലിയില്‍ നടക്കുന്ന ജി 20 ഉച്ചകോടിയിലാണ് ലോക നേതാക്കള്‍ക്ക് ചമ്പ റുമാല്‍, കാന്‍ഗ്ര മിനിയേച്ചര്‍ പെയിന്റിംഗുകള്‍, കിന്നൗരി ഷാള്‍, കുളു ഷാള്‍, കനാല്‍ ബ്രാസ് സെറ്റ് എന്നിവയുള്‍പ്പെടെയുളള പരമ്പരാഗത കരകൗശല വസ്തുക്കള്‍ സമ്മാനിക്കുക.
അര്‍ജന്റീന, ഓസ്ട്രേലിയ, ബ്രസീല്‍, കാനഡ, ചൈന, ഫ്രാന്‍സ്, ജര്‍മ്മനി, ഇന്ത്യ, ഇന്തോനേഷ്യ, ഇറ്റലി, ജപ്പാന്, റിപ്പബ്ലിക് ഓഫ് കൊറിയ, മെക്സിക്കോ, റഷ്യ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, തുര്‍ക്കി, യുകെ, യുഎസ്, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ജി20 യൂണിയന്. നവംബര്‍ 15, 16 തീയതികളില്‍ ബാലിയില്‍ നടക്കുന്ന ജി20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി മോദിയും പങ്കെടുക്കും.
ഇതിലൂടെ ഹിമാചല്‍ പ്രദേശിന്റെ വിനോദസഞ്ചാരത്തിന്റെയും കരകൗശല വസ്തുക്കളുടെയും ആഗോള വ്യാപനം വര്‍ദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതര്‍ പറഞ്ഞു. ഹിമാചല്‍ പ്രദേശിന്റെ കലയും സംസ്കാരവും വിവിധ രാജ്യങ്ങളിലേക്ക് വ്യാപിക്കുമെന്നും അവര്‍ അഭിപ്രായപ്പെട്ടു.