Wednesday, April 16, 2025
National

ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്‌സ്ആപ്പ് വീണ്ടും പണിമുടക്കി

 

സോഷ്യൽ മീഡിയ ഭീമന്മാരായ ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, ഇൻസ്റ്റഗ്രാം വീണ്ടും പണിമുടക്കി. അർദ്ധരാത്രി പന്ത്രണ്ട് മണിയോടെയാണ് പ്രവർത്തനം തടസപ്പെട്ടത്. രണ്ട് മണിക്കൂറോളം തടസപ്പെട്ട ശേഷമാണ് പ്രശ്‌നം പരിഹരിക്കാനായത്.

സംഭവത്തിന് പിന്നാലെ ക്ഷമാപണവുമായി ഫേസ്ബുക്ക് രംഗത്തെത്തി. കോൺഫിഗറേഷൻ മാറ്റിയതാണ് പ്രവർത്തനം തടസപ്പെടാൻ കാരണമായതെന്നാണ് കമ്പനി വ്യക്തമാക്കിയത്.

ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, ഇൻസ്റ്റഗ്രാം എന്നിവ തടസപ്പെട്ടത്. ആദ്യഘട്ടത്തിൽ ആറ് മണിക്കൂറോളം പ്രവർത്തനം തടസപ്പെട്ടു. അന്ന് വ്യക്തമായ ഒരു വിശദീകരണം നൽകാൻ അധികൃതർ തയ്യാറായില്ല. പ്രവർത്തനം തടസപ്പെട്ടതുമായി ബന്ധപ്പെട്ട് പല വാർത്തകളും പുറത്തുവന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *