പെഗാസസുമായി ഒരിടപാടുമില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രാലയം രാജ്യസഭയിൽ
പെഗാസസ് ഫോൺ ചോർത്തൽ വിവാദത്തിൽ പ്രതികരണവുമായി പ്രതിരോധ മന്ത്രാലയം. പെഗാസസ് സോഫ്റ്റ് വെയർ നിർമാതാക്കളായ ഇസ്രായേൽ കമ്പനി എൻ എസ് ഒ ഗ്രൂപ്പുമായി ഒരിടപാടുകളുമില്ലെന്ന് പ്രതിരോധ മന്ത്രാലയം രാജ്യസഭയിൽ പറഞ്ഞു. ഡോ. ശിവദാസൻ എംപിയുടെ ചോദ്യത്തിന് മറുപടിയായാണ് ആഭ്യന്തര മന്ത്രാലയം ഇക്കാര്യം അറിയിച്ചത്
എൻ എസ് ഒ ഗ്രൂപ്പുമായി ഒരു വിധത്തിലുമുള്ള ഇടപാടുകളും പ്രതിരോധ മന്ത്രാലയത്തിന് ഇല്ലെന്ന് എഴുതി തയ്യാറാക്കിയ പ്രസ്താവനയിൽ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ മന്ത്രിമാർ, പ്രതിപക്ഷ നേതാക്കൾ, പത്രപ്രവർത്തകർ, ജഡ്ജിമാർ, ബിസിനസുകാർ തുടങ്ങിയവരുടെ ഫോൺ ചോർത്തിയെന്നാണ് വിവാദം.