ബാരാമുള്ളയിൽ ലഷ്‌കർ-ഇ-തൊയ്ബയുടെ ഹൈബ്രിഡ് ഭീകരൻ പിടിയിൽ
ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ ലഷ്‌കറെ ത്വയ്ബയുടെ ഹൈബ്രിഡ് ഭീകരൻ പിടിയിൽ. സുരക്ഷാ സേനയുടെ സംഘം നടത്തിയ പരിശോധനയിലാണ് ഇയാൾ അറസ്റ്റിലായത്. ഒരു പിസ്റ്റൾ, ഒരു മാഗസിൻ, ഏഴ് ലൈവ് കാട്രിഡ്ജുകൾ എന്നിവ ഭീകരനിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ബാരാമുള്ളയിലെ ക്രീരി മേഖലയിൽ ലഷ്‌കറെ തൊയ്ബയുടെ ഒരു ഹൈബ്രിഡ് ഭീകരൻ സജീവമായതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 29-ആർആർ (രാഷ്ട്രീയ റൈഫിൾസ്) പൊലീസിന്റെയും സൈന്യത്തിന്റെയും പ്രവർത്തനം ആരംഭിച്ചത്.
ആരാണ് ഹൈബ്രിഡ് ഭീകരർ?
ആവശ്യം വരുമ്പോൾ മാത്രം ഭീകരപ്രവർത്തനത്തിൽ ഏർപ്പെടുകയും അല്ലാത്ത സമയത്ത് സാധാരണ പൗരന്മാരായി ജീവിക്കുകയും ചെയ്യുന്നവരെയാണ് ‘ഹൈബ്രിഡ് ഭീകരർ’. നിരന്തരമായ പ്രേരിപ്പിക്കല്‍, വീരപരിവേഷം, പണം തുടങ്ങിയ ഘടകങ്ങളാണ് സാധാരണ യുവാക്കളെ ഹൈബ്രിഡ് ഭീകരരാകാന്‍ പ്രേരിപ്പിക്കുന്നത്. ഇവര്‍ ആരും ഭീകരരുടെ പട്ടികകളില്‍ ഉള്‍പ്പെട്ടിട്ടില്ല. കശ്മീരില്‍ അടുത്തിടെയുണ്ടായ ആക്രമണങ്ങളില്‍ ഭൂരിഭാഗവും ഇത്തരം ഹൈബ്രിഡ് ഭീകരരില്‍ നിന്നുമാണെന്ന് കശ്മീര്‍ പൊലീസ് പറയുന്നു.