തെലങ്കാനയിൽ മലിനജലം കുടിച്ച് 4 മരണം; 24 പേർ ആശുപത്രിയിൽ
തെലങ്കാനയിൽ ഒരാഴ്ചയ്ക്കുള്ളിൽ മലിനജലം കുടിച്ച് മരിച്ചവരുടെ എണ്ണം നാലായി. തെലങ്കാനയിലെ ഗദ്‌വാൾ പട്ടണത്തിലെ താമസക്കാരാണ് മരിച്ചത്. മലിനജലം കുടിച്ച 24 പേരെ ഗഡ്‌വാൾ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ 9 പേർ കുട്ടികളാണ്. ആശുപത്രിയിൽ പ്രവേശിപ്പിച്ചവർ അപകടനില തരണം ചെയ്തിട്ടുണ്ട്.
പ്രാദേശിക എഞ്ചിനീയർമാരും ഡോക്ടർമാരും സാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തിയിരുന്നു. എന്നാൽ വെള്ളത്തിൽ തകരാറുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും, അണുബാധകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് സീസണൽ സങ്കീർണതകളും വ്യക്തിശുചിത്വവും മൂലമാണെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. അതേസമയം ജലമലിനീകരണത്തിനെതിരെ ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും അധികൃതർ വ്യക്തമമാക്കി.