Monday, January 6, 2025
National

രാജ്യത്ത് ഏറ്റവും കൂടുതൽ ശൈശവവിവാഹം നടക്കുന്നത് ജാർഖണ്ഡിൽ

മന്ത്രവാദ കൊലപാതകങ്ങൾക്ക് കുപ്രസിദ്ധമായ ജാർഖണ്ഡിന് മറ്റൊരു ചീത്തപ്പേര് കൂടി. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പെൺകുട്ടികളുടെ ശൈശവവിവാഹം നടക്കുന്ന സംസ്ഥാനമായി ജാർഖണ്ഡ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ ‘ഡെമോഗ്രാഫിക് സാമ്പിൾ’ സർവേയിലാണ് കണ്ടെത്തൽ.

ആഭ്യന്തര മന്ത്രാലയത്തിലെ രജിസ്ട്രാർ ജനറലിന്റെയും സെൻസസ് കമ്മീഷണറുടെയും ഓഫീസ് നടത്തിയ സർവേ പ്രകാരം പ്രായപൂർത്തിയാകുന്നതിന് മുമ്പ് വിവാഹിതരാകുന്ന പെൺകുട്ടികളുടെ ശതമാനം ജാർഖണ്ഡിൽ 5.8 ആണ്. ജാർഖണ്ഡിൽ ഗ്രാമപ്രദേശങ്ങളിൽ 7.3 ശതമാനവും നഗരപ്രദേശങ്ങളിൽ മൂന്ന് ശതമാനവുമാണ് ശൈശവവിവാഹങ്ങൾ.

21 വയസ്സിന് മുമ്പ് പകുതിയിലധികം സ്ത്രീകളും വിവാഹിതരായ രാജ്യത്തെ രണ്ട് സംസ്ഥാനങ്ങളാണ് ജാർഖണ്ഡും പശ്ചിമ ബംഗാളിലും. പശ്ചിമ ബംഗാളിൽ 54.9 ശതമാനം പെൺകുട്ടികളും 21 വയസ്സിന് മുമ്പ് വിവാഹിതരാകുമ്പോൾ, ജാർഖണ്ഡിൽ 54.6 ശതമാനമുണ്ട്. ദേശീയ ശരാശരി 29.5 ശതമാനമാണ്. അതേസമയം നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം 2015ൽ 32 പേരും 2016ൽ 27, 2017ൽ 19, 2018ൽ 18, 2019ലും 2020ലും 15 പേർ വീതവും മന്ത്രവാദത്തിന്റെ പേരിൽ ജാർഖണ്ഡിൽ കൊല്ലപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *