Friday, January 10, 2025
National

തർക്കത്തിനൊടുവിൽ യാത്രക്കാരിയെ ഓട്ടോ ഡ്രൈവർ റോഡിലൂടെ വലിച്ചിഴച്ചത് 200 മീറ്റർ, ഞെട്ടിക്കുന്ന വീഡിയോ

മുംബൈ: യാത്രക്കാരിയായ സ്ത്രീയുമായുള്ള തർക്കത്തിനൊടുവിൽ യുവതിയെ 200 മീറ്ററോളം റോഡിലൂടെ വലിച്ചിഴച്ച് ഓട്ടോറിക്ഷാ ഡ്രൈവർ. ഓട്ടോറിക്ഷയിൽ സ്ത്രീയുടെ വസ്ത്രം കുടുങ്ങിയത് കണ്ടിട്ടും നിർത്താതെ ഓട്ടോ ഓടിച്ചുപോവുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ ഇയാൾക്കെതിരെ കേസെടുത്തു. ഞെട്ടിക്കുന്ന ക്രൂരത കാണിച്ച ഓട്ടോറിക്ഷാ ഡ്രൈവർക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചു.

സി സി ടി വി ദൃശ്യങ്ങൾ പ്രകാരം ജൂലൈ ആറിനാണ് സംഭവം നടന്നത്. സ്ത്രീ ഓട്ടോയുടെ പിന്നിൽ കുടുങ്ങി കിടക്കുന്നത് കണ്ട പ്രദേശവാസികളും യാത്രക്കാരുമെല്ലാം നിർത്താൻ ആവശ്യപ്പെട്ടിട്ടും ഓട്ടോറിക്ഷ നിർത്തിയില്ല. ഒടുവിൽ ഓട്ടോയുടെ മുന്നിൽ കയറിനിന്ന് തടയാൻ ശ്രമിച്ചപ്പോൾ ഓട്ടോറിക്ഷ ദിശ മാറ്റി വേഗത്തിൽ പോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

കഴിഞ്ഞ പുതുവർഷ ദിവസ തലേന്ന് സമാനമായ സംഭവം നടന്നിരുന്നു. കാറിനടിയിൽ കുടുങ്ങിയ സ്ത്രീ പത്ത് കിലോമീറ്ററോളമാണ് വലിച്ചിഴയ്ക്കപ്പെട്ടത്. സംഭവത്തിൽ സ്ത്രീ ദാരുണമായി കൊല്ലപ്പെട്ടിരുന്നു. അന്ന് പുലര്‍ച്ചെ 3.45 ഓടെ യുവതി ന്യൂ ഇയര്‍ ആഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു യുവതി. ഇതിനിടെ പിന്നില്‍ നിന്നും അമിത വേഗതയയിലെത്തിയ മാരുതി ബലേനോ കാര്‍ യുവതിയുടെ സ്കൂട്ടര്‍ ഇടിച്ച് തെറിപ്പിച്ചു. വാഹനത്തിന് അടിയിലേക്ക് വീണ യുവതിയെ കിലോമീറ്ററുകളോളം വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു.

അഞ്ച് പേരാണ് കാറിലുണ്ടായാരുന്നത്. ഇവര്‍ മദ്യലഹരിയിലായിരുന്നു. .കാറിന്‍റെ ടയറിനുള്ളില്‍ യുവതിയുടെ കൈകാലുകള്‍ കുരുങ്ങി. അപകടം നടന്നതായി മനസിലാക്കിയിട്ടും പ്രതികള്‍ വാഹനം നിര്‍ത്താതെ ഓടിച്ചു പോവുകയായിരുന്നു. ദൃക്സാക്ഷികള്‍ പൊലീസില്‍ വിവരമറിയിച്ചതോടെയാണ് ചെക്കിംഗ് പോയിന്‍റിലുണ്ടായിരുന്ന പൊലീസ് സംഘം പ്രതികളെ പിടികൂടുകയായിരുന്നു. പുലര്‍ച്ചെ 4.11 ഓടെയാണ് പരിശോധനയില്‍ യുവതിയുടെ മൃതദേഹം റോഡരികില്‍ നിന്ന് കണ്ടെത്തിയത്. അതേസമയം അപകടം നടന്നത് അറിഞ്ഞിരുന്നു, എന്നാല്‍ യുവതി കാറിനടിയില്‍ അകപ്പെട്ടെതായി അറിഞ്ഞില്ലെന്നാണ് പ്രതികള്‍ പൊലീസിനോട് പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *