Monday, March 10, 2025
National

രജനികാന്തിനെ വീട്ടിലെത്തി സന്ദർശിച്ച് വി കെ ശശികല

വി കെ ശശികല നടൻ രജനികാന്തിനെ വീട്ടിലെത്തി സന്ദർശിച്ചു. അടുത്തിടെ ശസ്ത്രക്രിയക്ക് വിധേയനായ രജനിയുടെ ആരോഗ്യനില നേരിട്ടെത്തി അന്വേഷിക്കുന്നതിനായാണ് ശശികലയുടെ സന്ദർശനം. അതേസമയം തമിഴ് രാഷ്ട്രീയത്തിൽ ശശികല-രജനികാന്ത് കൂടിക്കാഴ്ച ചർച്ചയായിട്ടുണ്ട്

ദാദാ സാഹേബ് ഫാൽക്കെ അവാർഡ് നേടിയ രജനികാന്തിനെ ശശികല അഭിനന്ദിച്ചതായി അവരുടെ ഓഫീസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. കൂടിക്കാഴ്ചയുടെ ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *