പട്ടിയിറച്ചി വില്പന നിരോധനം നീക്കി നാഗാലാൻഡ് ഹൈക്കോടതി
പട്ടിയിറച്ചി വില്പന നിരോധനം നീക്കി നാഗാലാൻഡ് ഹൈക്കോടതി. ഹൈക്കോടതിയുടെ കൊഹിമ ബെഞ്ചാണ് നാഗാലാൻഡ് സർക്കാരിൻ്റെ മൂന്ന് വർഷം പഴക്കമുള്ള നിയമം നീക്കിയത്. പട്ടിയിറച്ചിയുടെ വില്പനയും ഉപഭോഗവുമാണ് 2020 മുതൽ സംസ്ഥാനത്ത് തടഞ്ഞിരുന്നത്.
റെസ്റ്ററൻ്റുകളിലും ചന്തകളിലും പട്ടിയിറച്ചി വിൽക്കുന്നതും പട്ടിയിറച്ചി കയറ്റി അയയ്ക്കുന്നതുമൊക്കെ 2020ൽ നാഗാലാൻഡ് സർക്കാർ പൂർണമായി നിരോധിച്ചിരുന്നു. എന്നാൽ, കഴിഞ്ഞ വെള്ളിയാഴ്ച നിയമപരമായ ഒരു പിൻബലവുമില്ലാതെ സംസ്ഥാന സർക്കാരിന് പട്ടിയിറച്ചി നിരോധിക്കാനാവില്ലെന്ന് ജസ്റ്റിസ് മാർലി വാൻകുങ് പറഞ്ഞു.