Thursday, January 2, 2025
National

കർഷകർക്ക് നേരെ കേന്ദ്രമന്ത്രിയുടെ മകൻ വാഹനമോടിച്ച് കയറ്റിയത് മനപ്പൂർവമെന്ന് എഫ് ഐ ആർ

 

ലഖിംപൂർ ഖേരിയിൽ കർഷകരെ കൊലപ്പെടുത്തിയ സംഭവത്തിൽ നിർണായ വിവരങ്ങൾ പുറത്ത്. കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകനാണ് വാഹനം കർഷകർക്ക് നേരെ ഇടിച്ചുകയറ്റിയത്. അജയ് മിശ്രയും മകനും മുൻകൂട്ടി തയ്യാറാക്കിയ പദ്ധതിപ്രകാരമാണ് വാഹനം ഇടിച്ചുകയറ്റുന്നസ്ഥിതിയുണ്ടായെന്നതാണ് എഫ് ഐ ആറിൽ പരാമർശമുണ്ട്

വാഹനത്തിൽ തന്റെ മകനായ ആശിഷ് മിശ്ര ഉണ്ടായിരുന്നില്ലെന്നായിരുന്നു കേന്ദ്രമന്ത്രി നേരത്തെ അവകാശപ്പെട്ടിരുന്നത്. എന്നാൽ കർഷകരെ ഇടിച്ചു കൊലപ്പെടുത്തിയ കാറിൽ ആശിഷ് ഉണ്ടായിരുന്നുവെന്നാണ് എഫ് ഐ ആറിൽ പറയുന്നത്.

അതേസമയം ലഖിംപൂർ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്രമന്ത്രിയെയും മകനെയും ഉടൻ അറസ്റ്റ് ചെയ്യണമെന്ന് കർഷക പ്രക്ഷോഭ നേതാവ് രാകേഷ് ടിക്കായത്ത് ആവശ്യപ്പെട്ടു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് ലഖിംപൂർ ഖേരി സന്ദർശിക്കും.

Leave a Reply

Your email address will not be published. Required fields are marked *