ഇന്ത്യന്‍ അത്‌ലറ്റിക്സ് പരിശീലകന്‍ നിക്കോളായ് സ്നെസറോവ് അന്തരിച്ചു
ന്യൂഡല്‍ഹി: ഇന്ത്യന്‍ അത്‌ലറ്റിക്സ് പരിശീലകന്‍ നിക്കോളായ് സ്നെസറോവ് (72) അന്തരിച്ചു. ഇദ്ദേഹത്തെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
പട്യാലയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പോര്‍ട്സിലെ ഹോസ്റ്റല്‍ മുറിയിലാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.