രാജ്യത്ത് 5 ജി സേവനം ഇന്നുമുതല്‍; നാല് നഗരങ്ങളില്‍ ലഭ്യമാകും
രാജ്യത്ത് 5 ജി സേവനങ്ങള്‍ ഇന്നുമുതല്‍. നാല് നഗരങ്ങളിലാണ് 5 ജി സേവനം പരീക്ഷണാടിസ്ഥാനത്തില്‍ ഇന്ന് മുതല്‍ ആരംഭിക്കുന്നത്. 2024 മാര്‍ച്ചോടെ രാജ്യത്തെ മുഴുവന്‍ പേരിലേക്കും 5 ജി സേവനം എത്തിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യം.
ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, വാരണാസി രാജ്യത്തിന്റെ കുതിപ്പിലേക്ക് ആദ്യം തയ്യാറെടുക്കുന്നത് ഈ നഗരങ്ങളാണ്. 2022 ലെ ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസില്‍ 5ജി സേവനത്തിന്റെ ഡെമോണ്‍സ്ട്രേഷന്‍ വിജയം കണ്ടതോടെയാണ് 5ജിയുടെ ബീറ്റ ട്രയലിന് ജിയോ ഒരുങ്ങുന്നത്. പരീക്ഷണ കാലയളവായതിനാല്‍ 4ജി സേവനത്തിന്റെ അതേ നിരക്കില്‍ തന്നെ 5ജി സേവനവും ലഭ്യമാകും.
നഗര ഗ്രാമവ്യത്യാസം ഇല്ലാതാക്കുകയും,ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സിനെ എല്ലാ മേഖലകളിലും എത്തിക്കുക,മികച്ച വിദ്യാഭ്യാസം ആരോഗ്യ പരിപാലനം ഉറപ്പാക്കുകയാണ് 5 ജി സേവനം കൊണ്ട് ലക്ഷ്യം വെക്കുന്നത്.
അടുത്തവര്‍ഷം ഡിസംബറോടെ രാജ്യത്തെ എല്ലാ താലൂക്കുകളിലും സേവനം ഉറപ്പാക്കും എന്ന് ജിയോ കമ്പനി വ്യക്തമാക്കിയിരുന്നു. കൂടുതല്‍ നഗരങ്ങളെ ഉള്‍പ്പെടുത്തി 5 ജി സേവനം ഉടന്‍ ആരംഭിക്കുമെന്ന് മറ്റു കമ്പനികളും അറിയിച്ചിട്ടുണ്ട്