മോഹൻ ഭാഗവത് അടക്കമുള്ള ആർ എസ് എസ് നേതാക്കളുടെ ബ്ലൂ ടിക്ക് ട്വിറ്റർ എടുത്തുകളഞ്ഞു
ആർ എസ് എസ് മേധാവി മോഹൻ ഭാഗവത് അടക്കമുള്ള ആർ എസ് എസ് നേതാക്കളുടെ അക്കൗണ്ടിന്റെ ബ്ലൂക്ക് ടിക്ക് എടുത്തു കളഞ്ഞ് ട്വിറ്റർ. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ അക്കൗണ്ടിന്റെ വെരിഫിക്കേഷൻ ടിക്ക് ഒഴിവാക്കിയിരുന്നുവെങ്കിലും മണിക്കൂറുകൾക്കുള്ളിൽ പുനഃസ്ഥാപിച്ചു
ആർ എസ് എസ് ജോയിന്റ് ജനറൽ സെക്രട്ടറി കൃഷ്ണ ഗോപാൽ, അരുൺ കുമാർ, മുൻ ജനറൽ സെക്രട്ടറി സുരേഷ് ഭയ്യാജി ജോഷി, സമ്പർക്ക് പ്രമുഖ് അനിരുദ്ധ് ദേശ്പാണ്‌ഢെ എന്നിവരുടെ ബ്ലൂ ടിക്കാണ് ട്വിറ്റർ എടുത്തു കളഞ്ഞത്.
ഒരു അക്കൗണ്ട് ആധികാരികമാണെന്ന് അറിയാൻ വേണ്ടിയാണ് ട്വിറ്റർ ബ്ലൂക്ക് ടിക്ക് സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. സജീവമായ അക്കൗണ്ടുകൾക്ക് മാത്രമാണ് ബ്ലൂ ടിക്ക് നൽകുന്നത് എന്നാണ് ട്വിറ്ററിന്റെ വിശദീകരണം