Tuesday, January 7, 2025
National

മോദി നശിപ്പിക്കുന്ന ഇന്ത്യയെ രക്ഷിക്കേണ്ടത് കോൺഗ്രസ് കടമ, പൊതുവിഷയങ്ങളിൽ ഇടപെടൽ വേണം’: ഖർഗേ

ദില്ലി : തന്നിൽ നിക്ഷിപ്തമായ ഉത്തരവാദിത്യം നിറവേറ്റുന്നുണ്ടോയെന്ന് ഓരോ കോൺഗ്രസുകാരനും ആത്മപരിശോധന നടത്തണമെന്ന് ദേശീയ പ്രസിഡന്റ് മല്ലികാർജുന ഖർഗെ. മോദി നശിപ്പിക്കുന്ന ഇന്ത്യയെ രക്ഷിക്കേണ്ടത് കോൺഗ്രസിൻ്റെ കടമയാണെന്ന് എല്ലാവരും ഓർക്കണം. സംഘടനക്ക് ശക്തിയുണ്ടെങ്കിൽ മാത്രമേ തെരഞ്ഞെടുപ്പ് വിജയം സാധ്യമാകൂ. ജനറൽ സെക്രട്ടറിമാർ മുതൽ താഴേ തട്ടിലുള്ള അംഗങ്ങൾ വരെ സ്വന്തം ഉത്തരവാദിത്തം നിറവേറ്റുന്നുണ്ടോയെന്ന് ആത്മപരിശോധന നടത്തണമെന്ന് ഖർഗേ നിർദ്ദേശിച്ചു. കോൺഗ്രസ് അധ്യക്ഷനായി ചുമതലയേറ്റ ശേഷമുള്ള ആദ്യ സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുകളിൽ നിന്ന് താഴെ വരെ എല്ലാ അംഗങ്ങൾക്കും സംഘടനാ ഉത്തരവാദിത്തമുണ്ട്. ജനറൽ സെക്രട്ടറിമാർ മുതലുള്ള അംഗങ്ങൾ സ്വന്തം ഉത്തരവാദിത്തം നിറവേറ്റുന്നുണ്ടോയെന്ന് ആത്മപരിശോധന നടത്തണം. പത്ത് ദിവസമെങ്കിലും തങ്ങൾക്ക് ചുമതലയുള്ള സ്ഥലങ്ങളിൽ തുടർച്ചയായി നിൽക്കുന്നുണ്ടോയെന്ന് ഓരോരുത്തരും പരിശോധിക്കണം.

പൊതു വിഷയങ്ങളിൽ താഴേ തട്ടിൽ ഇടപെടൽ കുറവാണ്. ലോക്സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ എന്ത് പ്ലാനിംഗാണ് താഴേ തട്ടിൽ നടക്കുന്നത്? ഓരോരുത്തരും ആത്മപരിശോധന നടത്തണം. താഴേ തട്ടിൽ സംഘടന സംവിധാനം ശക്തമല്ലെങ്കിൽ എഐസിസിക്ക് ഒന്നും ചെയ്യാനാവില്ല. ഉത്തരവാദിത്തം നൽകിയവർ അത് നിറവേറ്റിയില്ലെങ്കിൽ പുതിയ ആളുകൾ കടന്ന് വരുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. സംഘടനാ ശാക്തീകരണത്തിന് എന്ത് നടപടി സ്വീകരിച്ചുവെന്ന് ഒരു മാസത്തിനുള്ളിൽ നേതൃതലങ്ങളിലുള്ളവർ തന്നെ അറിയിക്കണമെന്ന നിർദ്ദേശവും ഖർഗെ മുന്നോട്ട് വെച്ചു.

‘അവർ ക്ഷണിക്കുന്നു, ഞാൻ പോകുന്നു’; ബിഷപ്പുമാരെ സന്ദർശിച്ചതിൽ രാഷ്ട്രീയമില്ലെന്ന് ശശി തരൂർ

ഭാരത് ജോഡോ യാത്ര ദേശീയ പ്രസ്ഥാനത്തിന്റെ രൂപത്തിലേക്ക് മാറിയിരിക്കുന്നു. ഒരു കാലത്ത് കോൺഗ്രസിന്റെ വിമർശകരായിരുന്നവർ പോലും യാത്രക്കൊപ്പം ചേർന്നു. ഇക്കാര്യങ്ങൾ കാണാതെ പോകരുത്. ഭാവി റോഡ് മാപ്പിനെ കുറിച്ച് വ്യക്തമായ ധാരണയോടെ മുൻപോട്ട് പോകണമെന്നും ഖർഗെ നിർദ്ദേശിച്ചു.

രാജ്യസഭാ പ്രതിപക്ഷ നേതാവായി മല്ലികാര്‍ജ്ജുൻ ഖാര്‍ഗെ തുടരും, പകരക്കാരനെ കണ്ടെത്താനായില്ല

Leave a Reply

Your email address will not be published. Required fields are marked *