ഇന്ത്യൻ വ്യോമാതിർത്തിക്ക് മുകളിലൂടെ ചൈനയിലേയ്ക്ക് പോകുന്ന വിമാനത്തിൽ ബോംബ് ഭീഷണി
ഇന്ത്യൻ വ്യോമാതിർത്തിക്ക് മുകളിലൂടെ ചൈനയിലേയ്ക്ക് പോകുന്ന വിമാനത്തിൽ ബോംബ് ഭീഷണി. ഇറാനിയൻ യാത്രക്കാരനാണ് ബോംബ് ഭീഷണി മുഴക്കിയത്. സുരക്ഷാ എജൻസികൾ വിമാനത്തെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. Sukhoi Su-30 MKI യെ നിരീക്ഷണത്തിനായി നിയോഗിച്ചിട്ടുമുണ്ട്. വിമാനത്തിന് ഡൽഹിയിൽ ഇറങ്ങാൻ അനുമതി നൽകില്ല. വിമാനം ഇറാനിൽ നിന്ന് ചൈനയിലേക്ക് നീങ്ങുകയായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോർട്ട്.
പഞ്ചാബ്, ജോധ്പൂർ എയർബേസിൽ നിന്നുള്ള ഇന്ത്യൻ എയർഫോഴ്‌സിന്റെ Sukhoi Su-30 MKI യുദ്ധവിമാനങ്ങൾ പാസഞ്ചർ ജെറ്റിനെ തടയാൻ ശ്രമിച്ചതായി എ.എൻ.ഐ റിപ്പോർട്ട് ചെയ്യുന്നു. ബോംബ് ഭീഷണിയുടെ സ്വഭാവമോ ഇറാനിയൻ വാണിജ്യ വിമാനത്തിന്റെ പേരോ ഇപ്പോഴും വ്യക്തമല്ല. വിമാനം ചൈനയിലേക്കുള്ള യാത്ര തുടരുകയാണ്.