കർണാടകയിൽ തെരുവുനായയുടെ കടിയേറ്റ് നവജാത ശിശു മരിച്ചു
തെരുവുനായയുടെ കടിയേറ്റ് നവജാത ശിശു മരിച്ചു. മൃതദേഹം ആശുപത്രിക്ക് ചുറ്റും വലിച്ചിഴക്കുകയും ചെയ്തു. ശനിയാഴ്ച കർണാടക ശിവമോഗ ജില്ലയിലെ സർക്കാർ ആശുപത്രിയിലെ പ്രസവ വാർഡിന് സമീപമാണ് സംഭവം.
ശനിയാഴ്ച രാവിലെ 7 മണിയോടെയാണ് സംഭവം. പ്രസവ വാർഡിന് സമീപം, നവജാത ശിശുവിനെ കടിച്ചുകൊണ്ട് ഓടിയ നായയെ, ആശുപത്രി സെക്യൂരിറ്റി ഗാർഡുകൾ പിടികൂടുകയായിരുന്നു. കുട്ടിയെ പരിശോധനയ്ക്ക് കൊണ്ടുപോകുമ്പോഴേക്കും മരിച്ചിരുന്നു. കുട്ടിയുടെ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.