രാമക്ഷേത്രം തെരഞ്ഞെടുപ്പിന് മുന്‍പ്; 2024 ജനുവരി മുതൽ ഭക്തർക്ക് ദർശനം: രാമജന്മഭൂമി ട്രസ്റ്റ്
അയോധ്യ രാമജന്മഭൂമിയിലെ ക്ഷേത്ര ദര്‍ശനം ജനുവരി മുതൽ അനുവദിക്കുമെന്ന് ശ്രീ രാമജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു. രാമക്ഷേത്രം മൂന്ന് നിലകളിലാവും. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് സജ്ജമാകും.2023 ഡിസംബറോടെ താഴത്തെ നില പൂർത്തിയാകും.സമയപരിധിക്കുള്ളിൽ പണികൾ പൂർത്തീകരിക്കും.
ജനുവരിയില്‍ തീര്‍ഥടകര്‍ക്ക് ദര്‍ശനം അനുവദിക്കുമെന്ന് തീര്‍ഥ തീര്‍ഥ ക്ഷേത്ര ജനറല്‍ സെക്രട്ടറി ചംപത് റായ് അറിയിച്ചു. ക്ഷേത്രം പണിയുമെന്ന് നേരത്തെ ആര്‍ക്കും വിശ്വസിക്കാന്‍ സാധിച്ചിരുന്നില്ലെന്ന് അപൂര്‍വ ചന്ദ്ര പ്രതികരിച്ചു.
ക്ഷേത്രത്തിന് മൂന്ന് നിലകളുണ്ടാകും. താഴത്തെ നില ഈ ഡിസംബറില്‍ പൂര്‍ത്തിയാകും. എല്ലാ നിര്‍മാണ പ്രവര്‍ത്തനങ്ങളും 2024 അവസാനത്തോടെ പൂര്‍ത്തിയാകും. വാര്‍ത്താവിതരണമന്ത്രാലയ സെക്രട്ടറി അപൂര്‍വ ചന്ദ്ര നിര്‍മാണം വിലയിരുത്തി. 2024 ജനുവരി 1ന് ക്ഷേത്രം സജ്ജമാകുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ത്രിപുരയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രഖ്യാപിച്ചിരുന്നു.