Monday, January 6, 2025
National

ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ചു; 7 വയസുകാരന് ദാരുണാന്ത്യം

ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് 7 വയസുകാരന് ദാരുണാന്ത്യം. മുംബൈയിലാണ് സംഭവം. വീടിനകത്ത് വച്ച് ചാർജ് ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

സെപ്റ്റബർ 23നാണ് അപകടം നടന്നത്. രാംദാസ് നഗറിലെ സർഫറാസ് അൻസാരിയുടെ വീട്ടിലാണ് അപകടം നടന്നത്. ബാറ്ററി ചാർജിംഗിനായി വച്ച് ഉറങ്ങാൻ പോയതാണ് സർഫറാസ്. ബാറ്ററി പൊട്ടിത്തെറിക്കുമ്പോൾ ഏഴ് വയസുകാരന് അമ്മൂമ്മയ്‌ക്കൊപ്പം സ്വീകരണമുറിയിൽ കിടന്നുറങ്ങുകയായിരുന്നു.

പുലർച്ചെ 5.30 ഓടെ പൊട്ടിത്തെറിയുടെ ശബ്ദം കേട്ടാണ് സർഫറാസ് ഞെട്ടിയുണർന്നത്. അപകടത്തിൽ ചെറിയ പൊള്ളലോടെ കുട്ടിയുടെ അമ്മൂമ്മ രക്ഷപ്പെട്ടുവെങ്കിലും കുഞ്ഞിന് 80 ശതമാനം പൊള്ളലേറ്റു. ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിലും ദിവസങ്ങൾക്ക് ശേഷം മരണത്തിന് കീഴടങ്ങുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *