Friday, January 10, 2025
National

ഏക സിവിൽ കോഡിനായുള്ള നടപടികളുമായി കേന്ദ്ര സർക്കാർ മുന്നോട്ട്

ഏക സിവിൽ കോഡിനായുള്ള നടപടികളുമായി കേന്ദ്ര സർക്കാർ മുന്നോട്ട്. വ്യക്തി നിയമത്തിൽ കൊണ്ടുവരേണ്ട മാറ്റങ്ങളിൽ പാർലമെന്റ് നിയമ സ്റ്റാന്റിംഗ് കമ്മിറ്റി നിയമ നിർദേശം ഉടൻ. മറ്റന്നാൾ ചേരുന്ന യോഗത്തിൽ പ്രതിനിധികളെ അയക്കാൻ നിർദേശം.

നിയമ കമ്മീഷനും നിയമ മന്ത്രാലയത്തിനും പാർലമെൻററി സമിതി നിർദേശം നൽകി. വർഷകാല സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാൻ നീക്കം. മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയതോടെ കേരളത്തിലും സജീവ ചർച്ചകൾക്ക് തുടക്കം.

ഏകീകൃത സിവില്‍ കോഡിനെ കുറിച്ച് പെട്ടെന്ന് ചര്‍ച്ച ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ കേന്ദ്ര ഭരണകക്ഷിയായ ബിജെപിയുടെ തെരഞ്ഞെടുപ്പ് അജണ്ടയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇപ്പോള്‍ ഏകീകൃത സിവില്‍ കോഡിനെക്കുറിച്ചുയരുന്ന ഏത് ചര്‍ച്ചയും രാജ്യത്തിന്‍റെ ബഹുസ്വരതയെ തകര്‍ക്കാനും ഭൂരിപക്ഷ ആധിപത്യം സ്ഥാപിക്കാനുമാണെന്ന് സംശയിക്കുന്നവരെ കുറ്റപ്പെടുത്താന്‍ കഴിയില്ല. രാജ്യത്തെ സാംസ്കാരിക വൈരുധ്യങ്ങളെ ഇല്ലാതാക്കി ‘ഒരു രാഷ്ട്രം ഒരു സംസ്കാരം’ എന്ന ഭൂരിപക്ഷ വര്‍ഗ്ഗീയ അജണ്ട നടപ്പാക്കാനുള്ള പദ്ധതിയായി മാത്രമേ ഈ നീക്കത്തെ കാണാനാകൂയെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *