രാജ്യത്തെ കൊവിഡ് കേസുകളിൽ നേരിയ കുറവ്
രാജ്യത്തെ കൊവിഡ് കേസുകളിൽ നേരിയ കുറവ്. 24 മണിക്കൂറിനിടെ 2994 കേസുകൾ റിപ്പോർട്ട് ചെയ്തു. ചികിത്സയിലുള്ളവരുടെ എണ്ണം 16,354 ആയി ഉയർന്നു. ഇതുവരെ 4,41,71,551 പേർ രോഗമുക്തി നേടി. 1.19 % ആണ് മരണനിരക്ക്.
ജനങ്ങളോട് മാസ്‌ക് ധരിക്കണമെന്നും രോഗലക്ഷണങ്ങൾ കണ്ടാൽ ടെസ്റ്റ് ചെയ്യണമെന്നും മേദാന്ത ആശുപത്രിയിലെ ഡോ.അരവിന്ദ് കുമാർ അറിയിച്ചു. നിലവിൽ ടെസ്റ്റ് വർധിച്ചതുകൊണ്ടാണ് രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ചതെന്നും നിലവിൽ റിപ്പോർട്ട് ചെയ്ത കേസുകൾ ഗുരുതര സ്വഭാവമുള്ളവയല്ലെന്നും ഡോ.അരവിന്ദ് വ്യക്തമാക്കി.
നിലവിൽ ശ്വാസകോശ സംബന്ധ രോഗമുള്ളവർ പുതിയ വേരിയന്റിനെ സൂക്ഷിക്കണമെന്നും സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നും ഡോ.അരവിന്ദ് അറിയിച്ചു.