കുട്ടികൾക്കായി ദേശീയ ഡിജിറ്റൽ ലൈബ്രറി സ്ഥാപിക്കുമെന്ന് ധനമന്ത്രി
ഗുണനിലവാരമുള്ള പുസ്തകങ്ങൾ ലഭ്യമാക്കാൻ കുട്ടികൾക്കായി ദേശീയ ഡിജിറ്റൽ ലൈബ്രറി സ്ഥാപിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. ഭൂമിശാസ്ത്രം, ഭാഷ, ഇനം, നില, ഉപകരണ അക്സസബിലിറ്റി എന്നിവ തിരിച്ച് ഏറ്റവും മികച്ച പുസ്തകങ്ങള്‍ ഡിജിറ്റല്‍ ലൈബ്രറിയില്‍ ഒരുക്കും. പഞ്ചായത്ത്, വാര്‍ഡ് തലങ്ങളില്‍ ലൈബ്രറി സ്ഥാപിക്കാന്‍ സംസ്ഥാനങ്ങളെ പ്രചോദിപ്പിക്കുന്ന രീതിയിലായിരിക്കും ഇത്. ദേശീയ ഡിജിറ്റല്‍ ലൈബ്രറിയെ അക്സസ് ചെയ്യാന്‍ കഴിയുന്ന രീതിയില്‍ അടിസ്ഥാന സൗകരങ്ങളും നടപ്പാക്കും.