ചിയാനും മകൻ ധ്രുവ് വിക്രമും ആദ്യമായി ഒന്നിക്കുന്ന ചിത്രം മഹാനും ഒ.ടി.ടി റിലീസിന്
ചിയാന്‍ വിക്രമും മകന്‍ ധ്രുവ് വിക്രമും ആദ്യമായി ഒന്നിക്കുന്ന ചിത്രം മഹാന്‍ ഒടിടി റിലീസിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പ്രമുഖ ഒടിടി പ്ലാറ്റ്ഫോമുമായി ചര്‍ച്ചകള്‍ നടത്തിയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട ചെയ്യുന്നു.
പക്ഷേ മഹാന്റെ ഡിജിറ്റല്‍ അവകാശങ്ങള്‍ മാത്രമാണ് വിറ്റുപോയത് എന്നും സിനിമ ഒടിടി റിലീസ് ചെയ്യില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചെന്നൈ പശ്ചാത്തലമാക്കിയുളള ഗ്യാങ്സ്റ്റര്‍ ത്രില്ലറാണ് മഹാന്‍.കാര്‍ത്തിക് സുബ്ബരാജാണ് മഹാന്‍ സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ വിക്രമനും ധ്രുവിനും പുറമെ സിമ്രാന്‍, ബോബി സിംഹ, വാണി ഭോജന്‍ തുടങ്ങിയവര്‍ മറ്റ് പ്രധന കഥാപാത്രങ്ങളെ അവതരിപ്പിക്കും
സന്തോഷ് നാരായണനാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. ആദ്യം സംഗീത സംവിധായകനായി അനിരുദ്ധിനെ ആയിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ പിന്നീട് സന്തോഷ് നാരായണനെ തീരുമാനിക്കുകയായിരുന്നു.