ഈ സ്ത്രീയുടെ അപകടകരമായ ആ ദൃഢനിശ്ചയത്തിന് ഇന്ന് 24 വയസ്: സലീംകുമാര്‍ പറയുന്നു
വിവാഹവാര്‍ഷികദിനത്തില്‍ ഭാര്യക്ക് നന്ദി അറിയിച്ച് നടന്‍ സലീംകുമാര്‍.ഭാര്യയുടെ ദൃഢനിശ്ചയമാണ് ഒരുപാടുതവണ മരിച്ചുപുറപ്പെട്ടുപോകാന്‍ തുനിഞ്ഞ തന്നെ ഇവിടെ പിടിച്ചുനിര്‍ത്തിയതെന്ന് ഫേസ്ബുക്ക് കുറിപ്പില്‍ സലീംകുമാര്‍ പറയുന്നു. എങ്ങനെ നന്ദി പറയണമെന്നും അറിയില്ലെന്നും സലീംകുമാര്‍ പറഞ്ഞു.
സലീംകുമാറിന്റെ വാക്കുകള്‍:
‘കല്യാണം കഴിക്കുന്നുണ്ടെങ്കില്‍, അത് യാതൊരു വേലയും കൂലിയും ഇല്ലാത്ത, ഈ മിമിക്രി കാരനെ മാത്രമായിരിക്കും ‘
എന്ന ഈ സ്ത്രീയുടെ അപകടകരമായ ആ ദൃഢനിശ്ചയത്തിന് ഇന്ന് 24 വയസ്സ് പൂര്‍ത്തീകരിക്കുകയാണ്.
ഒരുപാട് തവണ മരിച്ചു പുറപ്പെട്ടു പോകാന്‍ തുനിഞ്ഞ എന്നെ ഇവിടെ പിടിച്ചു നിര്‍ത്തിയതും ഇവരുടെ മറ്റൊരു ദൃഢനിശ്ചയം തന്നെ
എങ്ങനെ നന്ദി പറയണം എന്നറിയില്ല.. ആഘോഷങ്ങള്‍ ഒന്നുമില്ല..
എല്ലാവരുടെയും പ്രാത്ഥനകള്‍ ഉണ്ടാകും എന്ന വിശ്വാസത്തോടെ നിങ്ങളുടെ സ്വന്തം സലിംകുമാര്‍.