ദേശീയ ചലചിത്ര അവാർഡ് ജേതാവ് കൂടിയായ സഞ്ചാരി വിജയ് വാഹനാപകടത്തിൽ മരിച്ചു
വാഹനാപാകടത്തിൽ ഗുരുതരമായി പരുക്കേറ്റ കന്നഡ നടൻ സഞ്ചാരി വിജയ് മരിച്ചു. 38 വയസ്സായിരുന്നു. ബംഗാളൂരു ജെപി നഗറിൽ വെച്ച് ശനിയാഴ്ച നടന്ന വാഹനാപാകടത്തിലാണ് ദേശീയ അവാർഡ് ജേതാവ് കൂടിയായ സഞ്ചാരി വിജയ്ക്ക് പരുക്കേറ്റത്. വിജയും സുഹൃത്ത് നവീനും സഞ്ചരിച്ച ബൈക്ക് വൈദ്യുതി പോസ്റ്റിലിടിക്കുകയായിരുന്നു.
സഞ്ചാരി വിജയുടെ തലയ്ക്കാണ് പരുക്കേറ്റിരുന്നത്. തലച്ചോറിൽ രക്തം കട്ട പിടിച്ചതിനാൽ ശസ്ത്രക്രിയ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. താരത്തിന് മസ്തിഷ്‌ക മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു. നാനു അനവല്ല അവളു എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അദ്ദേഹം ദേശീയ പുരസ്‌കാരം നേടിയത്.