Tuesday, January 7, 2025
Movies

ചാക്കോച്ചനും അരവിന്ദ് സ്വാമിയും മുംബൈയില്‍; ‘ഒറ്റ്’ ചിത്രീകരണത്തില്‍ ജോയിന്‍ ചെയ്ത് ജാക്കി ഷറോഫും

കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും പ്രധാനകഥാപാത്രങ്ങളിലെത്തുന്ന ദ്വിഭാഷാ ചിത്രം ഒറ്റിന്റെ പുതിയ ഷെഡ്യൂള്‍ മുംബൈയില്‍ ആരംഭിച്ചു. ഇരുവരും ഒന്നിച്ചുള്ള ലൊക്കേഷന്‍ വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്. ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം അരവിന്ദ് സ്വാമി മലയാളത്തില്‍ തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് ഒറ്റ്. ബോളിവുഡ് താരം ജാക്കി ഷറോഫും ചിത്രത്തിലെ മുംബൈ ഷെഡ്യൂളില്‍ ജോയിന്‍ ചെയ്തിട്ടുണ്ട്.

ഗോവയും മംഗലാപുരവുമാണ് ചിത്രത്തിന്റെ മറ്റു ലൊക്കേഷനുകള്‍. തീവണ്ടി സിനിമയുടെ സംവിധായകനായ ടി.പി ഫെല്ലിനിയാണ് ഒറ്റ് സംവിധാനം ചെയ്യുന്നത്. തമിഴില്‍ രണ്ടഗം എന്ന പേരില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ തെലുങ്ക് താരം ഈഷ റെബ്ബയാണ് നായിക. ദി ഷോ പീപ്പിള്‍ ന്റെ ബാനറില്‍ തമിഴ് താരം ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. തമിഴിലെയും മലയാളത്തിലെയും പ്രമുഖ താരങ്ങള്‍ ചിത്രത്തിന്റെ ഭാഗമാവുന്നുണ്ട്. ത്രില്ലര്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ എസ്.സജീവാണ്.

മുംബൈ, മംഗലാപുരം തുടങ്ങിയ സ്ഥലങ്ങളാണ് ചിത്രത്തിന്റെ മറ്റു പ്രധാന ലൊക്കേഷനുകള്‍.സംഗീതം എ.എച്ച് കാശിഫ്. ഛായാഗ്രാഹണം- വിജയ്. എഡിറ്റിങ്ങ്- അപ്പു ഭട്ടതിരി. വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യര്‍. മെയ്ക്കപ്പ്- റോണക്‌സ് സേവ്യര്‍. സൗണ്ട് ഡിസൈണര്‍ രംഗനാഥ് രവി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുനിത് ശങ്കര്‍. ലൈന്‍ പ്രൊഡ്യൂസര്‍ മിഥുന്‍ എബ്രഹാം. പി.ആര്‍.ഒ ആതിര ദില്‍ജിത്ത്

Leave a Reply

Your email address will not be published. Required fields are marked *