മമ്മൂട്ടിക്ക് ആദരവുമായി ബിജെപി; കെ സുരേന്ദ്രൻ പൊന്നാട അണിയിച്ചു, ഓണക്കോടി സമ്മാനിച്ചു
നടൻ മമ്മൂട്ടിയെ വീട്ടിലെത്തി ആദരിച്ച് ബിജെപി. അഭിനയ ജീവിതത്തിൽ അരനൂറ്റാണ്ട് പൂർത്തിയാക്കിയ പശ്ചാത്തലത്തിലായിരുന്നു ആദരം. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും സംഘവുമാണ് കൊച്ചിയിലെ മമ്മൂട്ടിയുടെ വീട്ടിലെത്തി പൊന്നാട അണിയിച്ച് ആദരിച്ചതും ഓണക്കോടി സമ്മാനിച്ചതും.
ബിജെപി എറണാകുളം ജില്ലാ പ്രസിഡന്റിനും നേതാക്കൾക്കൊപ്പവുമാണ് സുരേന്ദ്രൻ മമ്മൂട്ടിയുടെ വീട്ടിലെത്തിയത്. നേതാക്കൾ ഒരു മണിക്കൂറോളം നേരം ഇവിടെ തങ്ങുകയും ചെയ്തു.