നടന്‍ സത്യരാജ്കൊവിഡ് ബാധിച്ച് ആശുപത്രിയില്‍
ചെന്നൈ: പ്രമുഖ നടന്‍ സത്യരാജ്കൊവിഡ് ബാധിച്ച് ആശുപത്രിയില്‍.വീട്ടില്‍ ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന അദ്ദേഹത്തെ കഴിഞ്ഞ രാത്രിയാണ് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.ആരോഗ്യനില വഷളായി എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുവരെ ആശുപത്രിയില്‍ നിന്നുള്ള ഔദ്യോഗിക വിവരം പുറത്തുവന്നിട്ടില്ല. നടനെ ആശുപത്രിയിലേക്ക് മാറ്റി എന്ന വിവരം അറിഞ്ഞതോടെ ആരാധകര്‍ ആശങ്കയിയിലാണ്. തെന്നിന്ത്യയില്‍ ഒട്ടേറെ ആരാധകരുള്ള നടനാണ് സത്യരാജ്.
സിനിമാ മേഖലയിലെ ഒട്ടേറെ പേര്‍ക്ക് കഴിഞ്ഞ ദിവസങ്ങളില്‍ കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. നടിമാരായ തൃഷ, മീന, സംവിധായകന്‍ പ്രിയദര്‍ശന്‍, തെലുങ്ക് നടന്‍ മഹേഷ് ബാബു എന്നിവര്‍ക്കെല്ലാം കൊവിഡ് ബാധിച്ചിരുന്നു.