Wednesday, April 16, 2025
Movies

സാമന്തയുടേയും നാഗചൈതന്യയുടേയും വേര്‍പിരിയലിനെക്കുറിച്ച് നാഗാര്‍ജുന; തികച്ചും ദൗർഭാഗ്യകരം

 

സാമന്തയുടേയും നാഗചൈതന്യയുടേയും വിവാഹമോചനത്തില്‍ പ്രതികരണവുമായി തെലുങ്ക് താരവും നാഗചൈതന്യയുടെ പിതാവുമായ നാഗാര്‍ജുന രംഗത്ത്. ഈ തീരുമാനം തികച്ചും ദൗർഭാഗ്യകരമാണെന്നും ദൈവം ഇരുവർക്കും മുന്നോട്ട് പോകാനുള്ള ശക്തി നൽകട്ടെയെന്നും താരം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

‘വേദനിക്കുന്ന ഹൃദയത്തോടെ പറയട്ടെ, സാമന്തയ്ക്കും നാഗചൈതന്യയ്ക്കുമിടയില്‍ സംഭവിച്ചത് ദൗർഭാ​ഗ്യകരമായ കാര്യമാണ്. ഭാര്യാ ഭർത്താക്കന്മാർക്കിടയിൽ നടക്കുന്നത് എല്ലാം എപ്പോഴും സ്വകാര്യമായിരിക്കേണ്ടതാണ്. സാമും ചായിയും എനിക്ക് ഒരുപോലെ പ്രിയപ്പെട്ടവരാണ്. ഞങ്ങളുടെ കുടുംബത്തോടൊപ്പം സാം ചിലവഴിച്ച നിമിഷങ്ങൾ ഞങ്ങൾ എന്നും ഓര്‍ത്തുവയ്ക്കും. അവൾ എന്നും ഞങ്ങൾക്ക് പ്രിയപ്പെട്ടവൾ ആയിരിക്കും. ദൈവം ഇരുവർക്കും മുന്നോട്ട് പോകാനുള്ള ശക്തി നൽകട്ടെ’ – നാ​ഗാർജുന ട്വീറ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *