Sunday, April 13, 2025
Kozhikode

കോഴിക്കോട് ചെറുവണ്ണൂരിൽ വൻ തീപിടിത്തം. കുണ്ടായിത്തോട് ശാരദ മന്ദിരത്തിന് സമീപത്തെ

കോഴിക്കോട് ചെറുവണ്ണൂരിൽ വൻ തീപിടിത്തം. കുണ്ടായിത്തോട് ശാരദ മന്ദിരത്തിന് സമീപത്തെ ആക്രിക്കടയിലാണ് തീ പടർന്നത്. അമാന ടയോട്ട ഷോറൂമിന് സമീപത്തുള്ള ആക്രി കടക്കാണ് തീപിടിച്ചത്.

പുലർച്ചെ അഞ്ചരയോടെയാണ് തീപടർന്നത്. തീ അണയ്ക്കാനുള്ള ശ്രമങ്ങൾ മണിക്കൂറുകളായി തുടരുകയാണ്. മീഞ്ചന്ത, ബീച്ച് എന്നിവിടങ്ങളിൽ നിന്നുള്ള ഫയർ ഫോഴ്‌സ് യൂനിറ്റുകൾക്ക് പുറമെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 20 യൂനിറ്റുകൾ കൂടി എത്തിയാണ് രക്ഷാപ്രവർത്തനം നടത്തുന്നത്

തൊട്ടടുത്ത് വീടുകളൊന്നുമില്ലെന്നത് ആശ്വാസം നൽകുന്നുണ്ട്. ഇൻഡസ്ട്രിയൽ ഏരിയ ആണിത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. അതേസമയം തൊട്ടടുത്തുള്ള വാഹന ഷോറൂമുകളിലേക്ക് തീ പടരാതിരിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടത്തുന്നത്.

ഒഴിഞ്ഞ ഫയർ എൻജിനുകൾ വെള്ളം നിറയ്ക്കാൻ ആശ്രയിക്കുന്നത് 9 കിലോമീറ്റർ അകലെയുള്ള മാനാഞ്ചിറയെ ആണ്. ഇതിനാൽ തന്നെ കൂടുതൽ യൂനിറ്റുകളെ വിളിച്ചുവരുത്താനാണ് തീരുമാനം

Leave a Reply

Your email address will not be published. Required fields are marked *