കെ.എസ്.ആർ.ടി.സി ബസ്സ് ഓട്ടോറിക്ഷകളില്‍ ഇടിച്ചുമറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്
കുന്ദമംഗലം: ചൂലാംവയലിൽ കെ.എസ്.ആർ.ടി.സി ബസ്സ് രണ്ട് ഓട്ടോറിക്ഷകളിൽ ഇടിച്ച് മറിഞ്ഞ് നിരവധി പേർക്ക് പരുക്ക്. വയനാട്ടിൽ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസ്സാണ് ചൂലാംവയലിൽ നിയന്ത്രണം വിട്ട് രണ്ട് വാഹനങ്ങളിലും ഇടിച്ച് മറിഞ്ഞത്.
തിങ്കളാഴ്ച ഉച്ചക്ക് മൂന്നുമണിയോടെയായിരുന്നു സംഭവം. സാരമായി പരുക്കേറ്റ ഏഴുപേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവരുടെ പരുക്ക് ഗുരുതരമല്ല. കനത്ത മഴക്കിടെയായിരുന്നു അപകടം. ഇറക്കത്തിൽ നിന്ന് ബസ്സ് നിയന്ത്രണം വിട്ട് ഗുഡ്സിലും പിന്നീട് ഓട്ടോ ടാക്സിയിലും ഇടിച്ച് മറിയുകയായിരുന്നു